Sunday, October 3, 2010
ഇന്‍സ്പെയര്‍അവാര്‍ഡ് എക്സ്ഹിബിഷന്‍ : സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്റ്റേറ്റ്തലസെലക്ഷന്‍
തിരുവില്വാമല : 31 /08 /2010 ന് തൃശ്ശൂര്‍ സേക്രട്ട് ഹേര്‍ട്ട് ഹൈസ്കൂളില്‍ വച്ച് നടന്ന ഇന്‍സ്പെയര്‍അവാര്‍ഡ് എക്സ്ഹിബിഷനില്‍ തിരുവില്വാമല ഹയര്‍ സെക്കന്ഡറി സ്ഥാപനത്തിലെ മുഹമ്മദ് ആഷിക് എന്ന വിദ്യാര്‍ത്ഥിക്ക് സംസ്ഥാനതലസെലക്ഷന്‍ ലഭിച്ചു.കുട്ടികളിലെ ശാസ്ത്രവാസന വളര്‍ത്തുവാന്‍ ഇന്ത്യാസര്‍ക്കാരിന്റ്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മത്സരത്തിനായി ഓരോ വിദ്യാലയത്തിലെയും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതം നല്‍കിയിരുന്നു. ഇതുപയോഗിച്ചു കൊണ്ട് ഓരോ വിദ്യാര്‍ത്ഥികളും തങ്ങളുടെ കഴിവിനനുസരിച്ച് വിവിധ സജ്ജീകരണങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആഷിക് നിര്‍മ്മിച്ചത് SUNLIGHT TRACKING SOLARPANEL എന്ന സജ്ജീകരണമായിരുന്നു.2007 ഉപജില്ലാകലോത്സവത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വച്ച് ഒന്നാം സ്ഥാനവും എല്ലാ സ്കൂകളിലും വച്ച് നാലാം സ്ഥാനവും ലഭിച്ചതിനു ശേഷം വിദ്യാര്‍ത്ഥികളിലുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ഈ സ്കൂള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. 2008 -ല്‍ SSLC എക്സാമിനേഷനിലായി നാല് A + ഉം അക്കൊല്ലത്തെ VHSE എക്സാമിനേഷനില്‍ 100 ശതമാനം വിജയവും തിരുവില്വാമല കാട്ടുകുളം ഹയര്‍ സെക്കന്ഡറി സ്കൂള്‍ സ്വന്തമാക്കിയിരുന്നു. 200- ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ 10 പേര്‍ക്കയിരുന്നു സെലക്ഷന്‍ ലഭിച്ചത്.എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പദവി ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് ലഭിക്കുന്ന ഇത്തരം സ്ഥാനങ്ങള്‍ അനുമോദനമര്‍ഹിക്കുന്നവയാണ്. സംസ്ഥാനതലഎക്സ്ഹിബിഷന്‍ ഒക്ടോബര്‍ മാസം 05 /06 /07 തിയതികളില്‍ തിരുവനന്തപുരം ജില്ലയിലെ പട്ടം ST.മേരീസ് ഹയര്‍സെക്കന്ഡറി സ്ഥാപനത്തില്‍ വച്ചു നടക്കും.
Subscribe to:
Comments (Atom)